Current Affairs

എക്കണോമിക് ഇൻ്റലിജൻസ് യൂണിറ്റ് പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരം

വിയന്ന (ഓസ്ട്രിയ)

മതസ്വാതന്ത്ര്യ ലംഘനം കണക്കിലെടുത്ത് ഇന്ത്യയെ പ്രത്യേക ആശങ്കയുള്ളള രാജ്യമായി കണക്കാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.എസ് ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചത്

ഇൽഹാൻ ഉമർ

വാണിജ്യ,വ്യവസായ മന്ത്രാലയത്തിൻ്റെ പുതിയ ആസ്ഥാനമായ വാണിജ്യ ഭവൻ ഉദ്ഘാടനം ചെയ്തത് എവിടെയാണ്

ന്യൂഡെൽഹി

അടുത്തിടെ യൂറോപ്യൻ യൂണിയൻ പ്രത്യേക പദവി നൽകിയ രാജ്യങ്ങൾ

യുക്രൈൻ, മൊൾഡോവ

2022 ജൂൺ മാസത്തിൽ വിക്ഷേപിച്ച , ഐ.എസ്.ആർ.ഒ വാണിജ്യ ആവശ്യത്തിനായി നിർമ്മിച്ച പുതിയ വാർത്താവിനിമയ ഉപഗ്രഹം

ജി-സാറ്റ് 24 (ഈ ഉപഗ്രഹം ടാറ്റ പ്ലെ എന്ന സ്വകാര്യ കമ്പനിയ്ക്ക് 15 വർഷത്തേയ്ക്ക് പാട്ടത്തിന് നൽകി- ആദ്യമായാണ് ഒരു ഇന്ത്യൻ ഉപഗ്രഹം സ്വകാര്യ കമ്പനിയ്ക്ക് പാട്ടത്തിന് നൽകുന്നത്)